Your shopping cart is empty!
പിശാചുബാധിതനെ സുഖപ്പെടുത്തുന്ന മറ്റൊരു സംഭവമാണ് ലൂക്ക സുവിശേഷകന് ഇവിടെ വിവരിക്കുന്നത്. ശരീരത്തിന്റെ രോഗങ്ങള്‍ മാത്രമല്ല, മനസ്സിന്റെ താളക്കേടുകളും കാലാകാലങ്ങളില്‍ മനുഷ്യനെ പിടികൂടുന്നുണ്ട്. മനസ്സിന്റെ വിഭ്രാന്തികള്‍ ജീവിതത്തിന്റെ താളത്തെ മുഴുവനായി സ്വന്തം ജീവിതത്തെ അനായാസമായി വികസനത്തിലേക്ക് - വളര്‍ച്ചയിലേക്ക് - നയിക്കാന്‍ കഴിയാതെ, മറ്റുള്ളവര്‍ക്കുപോലും അലോഹ്യം വരുത്തിവെയ്ക്കുന്ന ഇവരെ പിശാചുബാധിതരായി മുദ്രകുത്തി, സമൂഹത്തില്‍ നിന്നും ബഹിഷികരിക്കുന്ന പതിവ് അക്കാലത്ത് അപരിചിതമായിരുന്നില്ല. ഇത്തരം നിര്‍ഭാഗ്യരായ മനുഷ്യരെ കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരുന്ന മനോഹരമായ ഒരു ദൃശ്യമാണ് നാമിവിടെ കാണുന്നത്.
യേശുവിന്റെ അത്ഭുതങ്ങള്‍