Shwasam

Shwasam
Brand: Theo Books
Product Code: 80-13-119
Availability: Pre-Order
Price: Rs:90
Qty:     - OR -   Add to Wish List
Add to Compare

ആത്മീയസംഗീതത്തിന്റെ ധ്വനികള്‍ ഈ കുറിപ്പുകളില്‍ അന്തര്‍ലീനമായികൂടി കൊള്ളുന്നുണ്ട്. ആകാശത്തോട് ദൈവത്തെ ചോദിച്ച് സൂര്യനുദിപ്പിക്കാനും, നക്ഷത്രങ്ങള്‍വരുത്തുവാനും, ചെടികളോട് ദൈവത്തെ ചോദിച്ച് പൂവിടര്‍ത്തുവാനും വൃക്ഷത്തില്‍ പഴങ്ങള്‍ വിരിയിക്കുവാനും, പക്ഷികളെകൊണ്ട് ആലപിക്കുവാനും ദൈവത്തെ ചോദിച്ചുകൊണ്ട് നടക്കുവാനും ഉല്‍സുകരാക്കുന്നു ഈ സദ്‌വചനങ്ങള്‍.
സെബാസ്റ്റ്യന്‍ (അവതാരികയില്‍ നിന്ന്)
ഈ പുസ്തകം ക്രിസ്തുവിന്റെ ഹൃദയത്തിന്റെ ഇതളുകള്‍ മറിച്ചുവായിച്ചെഴുതിയതാണ്. ഇത് വായിച്ചാല്‍ വചനത്തിന്റെ ജീവവൃക്ഷവും ഇതിഹാസങ്ങളുടെയും കഥകളുടെയും കവിതകളുടെയും ചരിത്രവഴികളുടെയും പച്ചിലചാര്‍ത്തുള്ള ശിഖരങ്ങളും നിങ്ങള്‍കാണും, ഇത് ശ്വസിച്ചാല്‍ ആത്മാവിന്റെ അനന്തമായ ആകാശങ്ങളിലൂടെ ദൈവകണം തേടി നിങ്ങള്‍ സഞ്ചരിക്കും. വായിക്കാനും ഭക്ഷിക്കാനുമുതകുന്ന ഒരു ചുരുളാണ് ഇപ്പോള്‍ നിങ്ങളുടെ കയ്യില്‍. പറയാന്‍ തോന്നുന്നു.... മിഴിയടച്ച് വായിക്കുക.... ശ്വസിക്കുക.
ഡാനി കപ്പുച്ചിന്‍

പാദമുദ്രകള്‍ നിറഞ്ഞ എഴുത്താണ് സെബാസ്റ്റ്യന്‍ തോബിയാസിന്റേത്. വായിക്കുമ്പോള്‍ നമുക്കു തോന്നും ഒരു യാത്ര നടത്താന്‍. സെബാസ്റ്റ്യന്‍ നടന്നു പോയവഴികളിലൂടെ, അവിടെ മണ്ണിന്റെ ഗന്ധമുണ്ട്, മഴയുടെ ആരവമുണ്ട്, ഋതുക്കളുടെ വരവേല്‍പ്പുണ്ട്. പിന്നെ എല്ലാത്തിനെയും പുതിയതാക്കുന്ന ദൈവത്തിന്റെ ശ്വാസമുണ്ട്.
ജോസ് സുരേഷ്
മഞ്ഞിന്‍ നിറമുള്ള ഈ താളുകള്‍ പറയുന്നു ഞാന്‍ കേട്ട ഏറ്റവും നല്ല രാഗം, ഞാന്‍ ചൊല്ലിയ ഏറ്റവും നല്ല പ്രാര്‍ത്ഥന എന്നെ തലോടിയ ഏറ്റവും നല്ല കാറ്റ് ; അതെന്റെ ശ്വാസമാണെന്ന്.
സജി കപ്പുച്ചിന്‍


 

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Related
Powered By LimeCandy
Galeele.com © 2017