Moonnampakkam

Moonnampakkam
Brand: Theo Books
Product Code: 80-13-112
Availability: Pre-Order
Price: Rs:90
Qty:     - OR -   Add to Wish List
Add to Compare

നല്ല സമരിയാക്കാരന്റെ കഥ റെസ്‌പോണ്‍സ്ബിള്‍ സ്‌നേഹത്തിന്റെ ഉപമയാണ്. വളരെ വേഗത്തില്‍ ഭൂമിയിലെ പരുക്കേറ്റവരെ നിങ്ങള്‍ക്ക് ഒഴിവാക്കാവുന്നതേയുള്ളൂ. ദേവാലയവുമായി ബന്ധപ്പെട്ടു ജീവിക്കുന്ന രണ്ടു പേരാണത് ചെയ്തതെന്ന് ക്രിസ്തു പറയുമ്പോള്‍, അപരനെ ശ്രദ്ധിക്കാതെ അവനവന്റെ ആത്മീയാനുഷ്ഠാനത്തില്‍ മാത്രം മുഴുകി സ്വസ്ഥരാവുന്ന എല്ലാ കാലത്തിലെയും ഭക്തരെ ഓര്‍ത്തുള്ള നെടുവീര്‍പ്പുണ്ടാകണം.ഓരോരോ കാര്യങ്ങളില്‍ ഇടപെട്ടാല്‍ തങ്ങള്‍ക്കെന്തു പറ്റുമെന്ന ഭയമാണവരെ ഭരിക്കുക. സമരിയാക്കാരനാവട്ടെ, അവനെ താന്‍ അവഗണിച്ചാല്‍ അവനെന്തു സംഭവിക്കുമെന്ന് തന്നോടുതന്നെ ചോദിക്കാന്‍ പ്രകാശമുള്ളയാളാണ്. സ്വാഭവികമായും അത്തരം ഒരു ശ്രദ്ധയില്‍ ചെറുതല്ലാത്ത വില അയാള്‍ക്ക് നല്‍കേണ്ടതായി വരും. യാത്ര വൈകുന്നു. മടിശ്ശീലയുടെ കനം കുറയുന്നു. ഏതാണ്ട് ഒരു കടക്കാരനെപ്പോലെയാണയാള്‍ ആ ഉപമയില്‍ നില്‍ക്കുന്നത്. ഞാന്‍ തിരികെ വരുമ്പോള്‍ അധികമായി ചെലവഴിച്ചതൊക്കെ നിശ്ചയമായും വീട്ടാം.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017