AA-1025 Oru Anti Apostholante Orma Kurippukal

AA-1025  Oru Anti Apostholante Orma Kurippukal
Brand: Sophia Publication
Product Code: 80-28-102
Availability: Pre-Order
Price: Rs:100
Qty:     - OR -   Add to Wish List
Add to Compare
AA-1025 ഒരു ആന്റി-അപ്പസ്‌തോലന്റെ ഓര്‍മക്കുറിപ്പുകള്‍
1960-കളില്‍ മാരി ക്യരെ എന്നൊരു കത്തോലിക്കാ നഴ്‌സ്, വാഹനാപകടത്തില്‍പ്പെട്ട ഒരു രോഗിയെ, പേരു വെളിപ്പെടുത്താന്‍ അവരിഷ്ടപ്പെടാത്ത ഒരു പട്ടണത്തിലെ ആശുപത്രിയില്‍ പരിചരിക്കാനിടയായി. അയാള്‍ മരണത്തിന്റെ വക്കിലായിരുന്നു, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മരിക്കുകയും ചെയ്തു. ആളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന ഒരു സൂചനയും അയാളില്‍ നിന്നു കിട്ടിയില്ല. എന്നാല്‍ അയാളുടെ പെട്ടിയില്‍ നിന്നും ആത്മകഥയുടെ സ്വഭാവമുള്ള കുറെ കുറിപ്പുകള്‍ കിട്ടി. അവള്‍ ആ കുറിപ്പുകള്‍ സൂക്ഷിക്കുകയും വായിക്കുകയും ചെയ്തു. അതിന്റെ ഉള്ളടക്കം അസാധാരണമായിരുന്നതിനാല്‍ അതു പ്രസിദ്ധീകരിക്കാന്‍ അവള്‍ തീരുമാനിച്ചു. അതിന്റെ ഫലമാണ് "AA-1025 ഒരു ആന്റി-അപ്പസ്‌തോലന്റെ ഓര്‍മക്കുറിപ്പുകള്‍' എന്ന ഈ പുസ്തകം. കരുതിക്കൂട്ടി കത്തോലിക്കാ പൗരോഹിത്യത്തില്‍ പ്രവേശിച്ച് (ഇതുപോലെയുള്ള മറ്റനേകം പേരോടൊപ്പം) സഭയെ തകിടം മറിക്കാനും ഉള്ളില്‍ നിന്ന് തകര്‍ക്കാനും ശ്രമിച്ച ഒരു കമ്മ്യൂണിസ്റ്റിന്റെ കഥയാണിത്.

ഈ പുസ്തകത്തിന്റെ ഇതിവൃത്തമായ, വിചിത്രമെങ്കിലും ആകര്‍ഷകമായ അയാളുടെ ജീവചരിത്രക്കുറിപ്പുകള്‍, വൈദികപദവിയില്‍ പ്രവേശിക്കുന്നതിന് അയാള്‍ ചെയ്ത തെറ്റായ പ്രവൃത്തികളെക്കുറിച്ചും, സെമിനാരിയിലെ അയാളുടെ അനുഭവങ്ങളെക്കുറിച്ചും, സഭയുടെ ഉള്ളില്‍ നിന്ന് അതിന്റെ സ്വയം ശിഥിലീകരണം സാദ്ധ്യമാക്കുന്നതിന് അയാള്‍ അവലംബിച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ചും അതിന്റെ രീതികളെക്കുറിച്ചും പറയുന്നു. ആദ്യന്തം ഹഠാദാകര്‍ഷിക്കുന്നതും ആവേശമുണര്‍ത്തുന്നതുമായ ഒരു വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ പുസ്തകം ഓരോ കത്തോലിക്കനും അവശ്യം വായിച്ചിരിക്കേണ്ടതാണ്. 1960-കള്‍ മുതല്‍ സഭയുടെ അടിത്തറ മാന്തുന്നതിനുവേണ്ടി നടന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന ആര്‍ക്കും ഇതിന്റെ വായന ഒഴിവാക്കാനാവുന്നതല്ല.

Book Details
Author Marie Carre
Publisher Sophia Publication
ISBN
Language Malayalam
Number of pages
Edition Paper Back

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017