assisiyile vishudha francis

assisiyile vishudha francis
Brand: JEEVAN
Product Code: 80-2-109
Availability: Pre-Order
Price: Rs:250
Qty:     - OR -   Add to Wish List
Add to Compare

അസ്സീസിയിലെ വി. ഫ്രാന്‍സിസ്
ഫാ. ലിയോ കപ്പൂച്ചിന്‍
തന്റെ കര്‍മ്മനിരതമായ ജീവിതം കൊണ്ട് സമൂഹത്തിന്റെ സമസ്ത മേഖലകളെയും ജ്വലിപ്പിച്ച അത്യസാധാരണ വ്യക്തിയായിരുന്നു ആദരണീയനായ ലിയോ അച്ചന്‍. തീക്ഷ്ണമതിയായ ധ്യാനഗുരു, സംഘാടകന്‍ എന്നീ നിലകളില്‍ കേരളസഭയില്‍ നിറഞ്ഞുനിന്ന ഒരു അനന്വയമായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ്‌ക്കന്‍ അല്മായ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കും കപ്പൂച്ചിന്‍ മിഷന്‍ ധ്യാനത്തിനും ചുക്കാന്‍ പിടിച്ച ലിയോ അച്ചന്‍ ആദ്ധ്യാത്മിക അജപാലന മേഖലകളെ തന്റെ മേധാശക്തിയുടെ അഗ്നിയാന്‍ തൊട്ടുണര്‍ത്തി. കപ്പൂച്ചിന്‍ സഭയ്ക്ക് ലിയോ അച്ചന്റെ സഭ എന്ന ഖ്യാതി ലഭിച്ചു എങ്കില്‍ അതിന്റെ കീര്‍ത്തി മുഴുവന്‍ ലിയോ അച്ചന് സ്വന്തം. ആദ്ധ്യാത്മികതയില്‍ കാലോചിതമായ മാറ്റം വരുത്തണമെന്ന് അദ്ദേഹം ശഠിച്ചു. ധര്‍മ്മബോധത്തിന്റെ എല്ലാ വിളികളും കേട്ട ബഹുമാനപ്പെട്ട ലിയോ അച്ചന്‍ തന്റെ ഒരൊറ്റ ജ•ംകൊണ്ട് അനേകജ•ങ്ങളുടെ ബാദ്ധ്യത കളേറ്റെടുക്കുകയും അവയെയൊക്കെ ഫലപ്രാപ്തിയിലെത്തിക്കുകയും ചെയ്തു
അദ്ദേഹം കടപ്ലാമറ്റത്ത് കീപ്രത്ത് കുടുംബത്തില്‍ 1912 ജനുവരി 31 -ന് ജനിച്ചു. ദേവസ്യാ എന്നായിരുന്നു. പേര്.
1932 മാര്‍ച്ച് 18 - ന് സന്ന്യാസവസ്ത്രം സ്വീകരിക്കുകയും 1933 മാര്‍ച്ച് 19 - ന് അദ്ദേഹം പൂര്‍വ്വനാമമുപേക്ഷിച്ച് ലിയോ എന്ന പുതിയ പേര് സ്വീകരിക്കുകയും ചെയ്തു. 1993 ഒക്‌ടോബര്‍ 2-ാം തീയതി ലിയോ അച്ചന്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. ഇന്നും അദ്ദേഹം ഞങ്ങളുടെ വഴികാട്ടിയാണ്. ആ ധന്യജീവിതസ്മരണകള്‍ക്കു മുമ്പില്‍ ഞങ്ങള്‍ അഞ്ജലീബദ്ധരാവുന്നു. അതിന്റെ ഒരു പ്രതീകമെന്ന നിലയ്ക്കാണ് ഈ കൃതിയുടെ അഞ്ചാം പതിപ്പ് ഞങ്ങള്‍ പുറത്തിറക്കുന്നത്.

Write a review

Your Name:


Your Review: Note: HTML is not translated!

Rating: Bad           Good

Enter the code in the box below:



Powered By LimeCandy
Galeele.com © 2017