ആഞ്ഞൂസ് ദേയി
സെബാസ്റ്റ്യന്‍ പള്ളിത്തോട്
നല്ല നോവല്‍. പുതിയ ഒരു ലോകം ഭാഷ. ഇതുവരെ ഞാന്‍ കണ്ടുമുട്ടിയിട്ടില്ലാത്ത ചില ജീവിതസന്ധികള്‍.
എം.ടി വാസുദേവന്‍ നായര്‍
സ്ഥാപിതമതത്തിന്റെ അധികാരകേന്ദ്രം നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളെ എങ്ങനെ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നുവെന്ന് ഏറ്റവും ഒതുക്കത്തോടെ വ്യക്തമാക്കുന്നതാണ് ഈ നോവല്‍.
ഒ.വി വിജയന്
നീതിയെയും മാനുഷികതയെയും തേടുന്ന നോവലാണിത്. ദുര്‍ബ്ബലനായ മനുഷ്യന് മുന്നില്‍ അവതരിപ്പിക്കുന്നു. വാക്കുകള്‍ ഇത്രയും മിതമായി ഉപയോഗിച്ചിട്ടുള്ള അധികം കൃതികള്‍ വായിച്ചിട്ടില്ല.
എം.തോമസ് മാത്യൂ
ആഞ്ഞൂസ് ദേയിയുടെ വിധികര്‍ത്താക്കളില്‍ ഒരാളാകാന്‍ എനിക്കവസരം ഉണ്ടായി. കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി താന്‍ എഴുതുകയായിരുന്നു എന്ന് സെബാസ്റ്റ്യന്‍ പറഞ്ഞു. എന്നാല്‍ ഞാന്‍ ഓര്‍ത്തതു മറ്റൊന്നാണ്. ഇത്ര നാളും ഈ മനുഷ്യന് എവിടെയായിരുന്നു.
എം. കൃഷ്ണന് നായര്‍
മലയാള നോവലിനു തികച്ചും അപരിചിതമായ ഒരു പ്രമേയം അവതരിപ്പിക്കുന്ന ഈ രചനയിലൂടെ നോവലിസ്റ്റ് മലയാള നോവല്‍ സാഹിത്യത്തിന് നല്കുന്ന വാഗ്ദാനം വളരെ വലുതാണ്.
എസ്. ജയചന്ദ്രന്‍നായര്‍