About Us
Galeele.com
മൂല്യാധി്ഷ്ഠിത വായനയുടെ വൈവിധ്യം
മികച്ച വായനയുടെ സംസ്കാരത്തിലേക്ക് മലയാളികളെ കൂട്ടിക്കൊണ്ടുപോകാനുള്ള പുതിയൊരു സംരംഭമാണ് ഗലീലി.കോം. വിവിധ പ്രസാധകരുടെ ഏറ്റവും മികച്ച പുസ്തകങ്ങള്‍ വായനക്കാര്ക്ക്ല വളരെ എളുപ്പത്തിലും വിലക്കുറവിലും ഗുണമേന്മയോടെ എത്തിച്ചുകൊടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. നൂറുകണക്കിന് പ്രസാധകരുടെ പിന്തുണയോടെ ആയിരക്കണക്കിന് പുസ്തകങ്ങളാണ് ഗലീലീ.കോം നിങ്ങള്‍ക്കായി അണിയിച്ചൊരുക്കുന്നത്. ആത്മീയപുസ്തകങ്ങളും നന്മയുള്ള സെക്കുലര്‍ പുസ്തകങ്ങളും സിഡികള്‍, ഭക്തവസ്തുക്കള്‍, ഗിഫ്റ്റ് ഐറ്റംസ് എന്നിവയും ഗലീലി.കോമിലൂടെ ലഭിക്കുന്നു.
ഇനി മികച്ച പുസ്തകങ്ങള്‍ അന്വേഷിച്ച് കടകള്‍ തോറും കയറിയിറങ്ങണ്ട... ഒരു വിരല്‍ത്തുമ്പില്‍ ഇനി പുസ്തകങ്ങള്‍ നിങ്ങളെ തേടിയെത്തും. ഗലീലി.കോമിലൂടെ..
ഗലീലി.കോമിന്റെ പ്രത്യേകതകള്‍
- വായന പലതരത്തിലുണ്ട്. എന്നാല്‍ ഗലീലി.കോം നല്കുന്ന വായനാനുഭവം മനുഷ്യമനസ്സിന്റെ വിമലീകരണമാണ്. മനുഷ്യനെ കുറെക്കൂടി വെളിച്ചത്തിലേക്ക് നീക്കിനിര്‍ത്തുന്ന പുസ്തകങ്ങള്‍ മാത്രമാണ് ഞങ്ങള്‍ സമ്മാനിക്കുന്നത്. സമൂഹത്തെയോ മതത്തെയോ ചെളിവാരിയെറിയുകയും ദുഷിപ്പിക്കുകയും ചെയ്യുന്നതോ മനുഷ്യനിലെ ആസുരതകള്‍ വര്‍ദ്ധിപ്പിക്കുകയോ ഉതപ്പ് നൽകുകയോ ചെയ്യുന്നതുമായ പുസ്തകങ്ങള്‍ നിങ്ങള്‍ക്കിവിടെ ലഭിക്കില്ല.
- എല്ലാ മികച്ച പ്രസാധകരുടെയും എല്ലാ നല്ല പുസ്തകങ്ങളും ആഗ്രഹിക്കുന്നവരുടെ കൈകളില്‍ എത്തണമെന്നില്ല,സെക്കുലര്‍ രംഗത്തെ മുന്‍നിരക്കാരായ ഡിസി, മാതൃഭൂമി, കറന്റ്, ഗ്രീന്‍ബുക്സ്, ഒലീവ്, എച്ച് ആന്റ് സി, എന്നിവരും ആത്മീയരംഗത്തെ ഒന്നാംനിരക്കാരായ സോഫിയ ബുക്സ്, തിയോ ബുക്സ്, വിമല ബുക്സ്, ജീവന്, സെന്റ് പോള്‍,C.S.S എന്നിവരും ഗലീലി.കോമുമായി കൈ കോര്‍ക്കുന്നു. തന്മൂലം ഏറ്റവും മികച്ച പുസ്തകങ്ങള്‍ വളരെ എളുപ്പത്തില്‍ നിങ്ങളുടെ കൈകളില്‍ എത്തുന്നു.
- ജീവിതത്തെ മാറ്റിമറിക്കുന്ന ആത്മാക്കളെ രക്ഷിക്കുന്ന, കുടുംബബന്ധങ്ങളെ നിലനിര്ത്തുറന്ന, ബന്ധങ്ങളെ വളര്‍ത്തുന്ന, പുസ്തകങ്ങളുടെ വിപുലമായ ശേഖരം
- ഓണ്‍ലൈനായി പര്‍ച്ചേസ് ചെയ്യാനുള്ള സൗകര്യം
- സത്യസന്ധവും സദുദ്ദേശ്യപരവുമായ ഇടപെടലുകള്‍
- വീട്ടുവാതില്ക്കല് എത്തിച്ചേരുന്നവിധത്തിലുള്ള സുതാര്യമായ തപാല്‍ സംവിധാനങ്ങള്‍