ഫാ.ജെ. മുണ്ടയ്ക്കല്‍
നന്മയുടെ ശേഷിപ്പുകള്‍
നെഞ്ചിന്‍കൂട് സുകൃതങ്ങളുടെ കിളിത്തൂവലാല്‍ നിര്‍മിതമാണ്. അതിന്റെ അടരുകളില്‍ കാരുണ്യത്തിന്റെ പശിമയും സ്നേഹവായ്പിന്റെ ചൂരും കരുതലിന്റെ വിരല്മുദ്രയും പാരസ്പര്യത്തിന്റ കൂട്ടിക്കെട്ടും ഹൃദയഭാഷണത്തിന്റെ കിളിമൊഴികളും പൊട്ടിച്ചിരിയുടെ വീടൊച്ചകളുമുണ്ട്. നാമതിനെ കണ്ടെത്തുന്നില്ലെന്നുമാത്രം.
ഒരുനാള്‍ ഇതിന്റെ ചോരക്കുഴലില്‍ കൂരമ്പുകള്‍ തറഞ്ഞിറങ്ങാം. അപ്പോള്‍ വ്യാകുലങ്ങളുടെ നിലവിളി. എന്തൊക്കെയോ നന്മകള് വാര്‍ന്നു പോകുംപോലെ. എന്നാല്‍ വിഷം കുടിച്ച അനുഭവങ്ങളില്‍ നിന്നുപോലും അമൃതം കടഞ്ഞെടുക്കാന്‍ എന്റെ നെഞ്ചിറയ്ക്കാവില്ലേ ? പലതും നെഞ്ചുരുക്കത്തിന്റെ ഓര്മകളാകാമെങ്കിലും ഇതില്‍ നന്മയുടെ ശേഷിപ്പുകുണ്ട്. ഇതാര്‍ക്കും തല്ലിക്കൊഴിക്കാനാവില്ല.
നന്മകള് ശോഷിച്ചില്ലാത്തതാകുന്ന ജീവിതനിമിഷങ്ങളിലും അതിന്റെ ശേഷിപ്പുകള്‍ നെഞ്ചറയില്‍ എങ്ങനെ പെറ്റുപെരുകാനാകുമെന്ന് മാന്ത്രികസ്പര്‍ശമുള്ള വരികള്‍ വിളിച്ചോതുന്നു. മനുഷ്യസങ്കടങ്ങള്ക്കുള്ള അന്വേഷണവും ഉത്തരം പറച്ചിലുമാണിത്. നന്മയുടെ നിശ്ശബ്ദമായ ഒറ്റപ്പെട്ട ഒച്ചകള്‍.